കെജിബിടിഇയു കോട്ടയം ജില്ല: സി. സമീറ ജില്ലാ പ്രസിഡൻ്റ് അനന്തു കെ. ശശി ജില്ലാ സെക്രട്ടറി
കോട്ടയം : ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കെ.ജി.ബി.ടി.ഇ. യു കോട്ടയം,ഇടുക്കി സംയുക്ത ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.ഷാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ സംസ്ഥാന വനിത സബ് കമ്മിറ്റി കൺവീനർ രമ്യാരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ജി.ബി.ഒ.യു ജില്ലാ സെക്രട്ടറി റിജൊ ജോസ് സ്വാഗതവും കെ.ജി.ബി.ടി.ഇ.യു ജില്ലാ സെക്രട്ടറി അനന്തു .കെ. ശശി നന്ദിയും പ്രകാശിപ്പിച്ചു. ബി.ഇ.എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം പി. ഉണ്ണികൃഷ്ണൻ, കെ.ജി.ബി.ടി.ഇ.യു സംസ്ഥാന ട്രഷറർ വി.എം. ലീന, കെ.ജി.ബി.ടി.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ബാലൻ, ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര.എസ്. നായർ, കെ.ജി.ബി. ഇ.യു ജില്ലാ സെക്രട്ടറി എ ബിൻ.എം. ചെറിയാൻ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ഗ്രാമീണ ബാങ്ക്കളുടെ സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക. കേരള ഗ്രാമീണ ബാങ്കിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ്ങ് മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക. ബാങ്ക്ക ളിലെ താൽക്കാലിക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ നിർവചിക്കുക. തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കെ.ജി.ബി.ടി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. ഷാജു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. സമ്മേളനം ജില്ലാ പ്രസിഡൻ്റായി സമീറ.സി യേയ്യും സെക്രട്ടറിയായി അനന്തു. കെ. ശശി യേയും പത്തംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
