മൂന്നുവർഷത്തിനുശേഷം മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ

0
kply arrest

കരുനാഗപ്പള്ളി: മൂന്നു വർഷത്തിനുശേഷം മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ എടത്വ കരക്കട വീട്ടിൽ എബിൻ ജോസഫാണു (26) കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 2022 ജൂൺ 22 തീയതിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന 71 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ എബിൻ ജോസഫാണ് പ്രതികൾക്ക് മയക്കുമരുന്ന് വിൽപനയ്ക്കു നൽകിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൂട്ട് പ്രതികൾ അറസ്റ്റിലായ വിവരമറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു എബിൻ. കരുനാഗപ്പള്ളി പോലീസിന്റെ നിരന്തരമായ നിരീക്ഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *