ചുള്ളിമാനൂർ ഗവ. എൽപി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു
ആനാട് : ചുള്ളിമാനൂർ ഗവ. എൽപി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ.മുരളി എംഎൽഎ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ട് 2025-26-ൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
80-ൽപ്പരം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ പഴയ ഓടിട്ട കെട്ടിടത്തിലായിരുന്നു നിലവിൽ പഠനം. പൊതുമരാമത്ത് കെട്ടിടവിഭാഗം മുഖേന സാങ്കേതികാനുമതി ലഭ്യമാക്കി വേഗത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.
