ജനജാഗ്രത യാത്ര സംഘടിപ്പിച്ചു
വെള്ളറട : കുന്നത്തുകാൽ പഞ്ചായത്തിൽ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു. സ്വജനപക്ഷപാതവും അഴിമതിഭരണവും നടക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണു ജനജാഗ്രത യാത്ര സംഘടിപ്പിച്ചത്. ആനാവൂർ മണ്ഡലം പ്രസിഡൻറ് ആനാവൂർ രാജേഷിന്റെ നേതൃത്വത്തിൽ കുളക്കോട് ജങ്‌ഷനിൽനിന്ന് ആരംഭിച്ച പദയാത്ര കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ഫ്ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അൻസജിത റസ്സൽ ഉദ്ഘാടനം ചെയ്തു. അനൂപ് പാലിയോട്, വൈ.സത്യദാസ്, കെ.പി.ദുര്യോധനൻ, മണവാരി ശശി, പാലിയോട് വിനു, കാരക്കോണം ഗോപൻ, എം.ജയകുമാർ, ശ്രീലത ദേവി, റോബിൻസൺ, ഹരി പി.നായർ, അരുൺ, സതീഷ് കോട്ടുക്കോണം, ജിഷ, വിനോദ്, പ്രതിഭ തുടങ്ങിയവർ നേതൃത്വം നൽകി.
