കുരങ്ങ് ശല്യത്താൽ പൊറുതിമുട്ടി കർഷകർ

0
thenga

വയനാട് : കുരങ്ങ് ശല്യത്താൽ ദുരുതത്തിലായി കർഷകർ. കൂട്ടമായി എത്തുന്ന കുരങ്ങന്‍മാര്‍ തേങ്ങയും കരിക്കുമെല്ലാം നശിപ്പിക്കുകയാണ്. ഇതിനുള്ള നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ബത്തേരി പഴേരി മേഖലയിലാണു കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്. പഴേരി ഭാഗത്തെ കര്‍ഷകര്‍ക്ക് വിളകളില്‍ നിന്ന് കാര്യമായി ഒന്നും കിട്ടുന്നില്ല. ഉള്ളതെല്ലാം കൂട്ടമായി എത്തുന്ന കുരങ്ങന്‍മാര്‍ കൈക്കലാക്കുകയാണ്. ഒറ്റ തേങ്ങപോലും കിട്ടാനില്ല. കരിക്കുകളും വ്യാപകമായി നശിപ്പിക്കുന്നു. എ.സി.തോമസിന്‍റെ തെങ്ങിന്‍തോപ്പില്‍ നിന്ന് ഏതാണ്ട് ഇരുനൂറിലധികം കരിക്കുകളാണ് വെള്ളം തുരന്ന് കുടിച്ച് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടത്.

തെങ്ങിന്‍തോപ്പുകളില്‍ നിന്ന് യാതൊരു ആദായവും കിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കണ്ണുതെറ്റിയാല്‍ വീടുകളില്‍ കടന്നുകയറുന്ന വാനരസംഘം ഭക്ഷണസാധനങ്ങളും തുണികളും എടുത്തുകൊണ്ടുപോകും. വനം വകുപ്പില്‍ നിന്നൊന്നും കാര്യമായ ഇടപെടലില്ല.. ഇതിനൊന്നും നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. അലംഭാവം തുടര്‍ന്നാല്‍ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ സമരം തുടങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *