മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു
ഇടുക്കി : കാഞ്ചിയാറിൽ മദ്യലഹരിയില്‍ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇടുക്കി ഡിസിആര്‍ബി ഗ്രേഡ് എസ്ഐ ബിജുമോന് ആണ് അപകടമുണ്ടാക്കിയത്. ഇതോടെ നാട്ടുകാർ കാർ തടഞ്ഞു നിറത്തി. പോലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചിട്ട് ബിജുമോനെ കൊണ്ടു പോയാൽ മതിയെന്ന് പറഞ്ഞ് നാട്ടുകാർ പോലീസ് വാഹനവും തടഞ്ഞു.
കാറിലും ബൈക്കിലും ബിജുമോന് ഓടിച്ച വാഹനം ഇടിച്ചു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ ഒരാൾക്ക് പരിക്കേറ്റു. കാഞ്ചിയാര്‍ സ്വദേശി സണ്ണിക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പണിപെട്ടാണ് പോലീസുകാര്‍ ബിജുമോനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
