ശബരിമല സ്വർണക്കടത്ത് കേസ് : ഹൈക്കോടതിയുടെ ശക്തമായി നിരീക്ഷണത്തിലേക്ക്
കൊച്ചി : ശബരിമല സ്വർണക്കടത്ത് കേസ് നിലിനിൽക്കെ മേൽശാന്തിമാരുടെ സഹായി ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ഹൈക്കോടതിയുടെ ശക്തമായി നിരീക്ഷണം. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ പൂർണ വിവരങ്ങൾ തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി ആരാഞ്ഞു. സഹായികളില്‍ വര്‍ഷങ്ങളായി തുടരുന്നവരുണ്ടോ, പോലീസ് വേരിഫിക്കേഷന് നടത്തുന്നുണ്ടോ തുടങ്ങിയകാര്യം ഒക്ടോബര്‍ 31-ന് അറിയിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിർദേശം പുറപ്പെടുപ്പിച്ചത്.
മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെക്കുറിച്ച് നിലവില്‍ ബോര്‍ഡിന് വ്യക്തമായ ധാരണയില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ അഭിപ്രായം.ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. മേല്‍ശാന്തി നിയമനനടപടി സുതാര്യതയോടെ പൂര്‍ത്തിയാക്കിയതായി ദേവസ്വം അഭിഭാഷകന് അറിയിച്ചു.
20 സഹായികളെങ്കിലും ഉണ്ടാകുമെന്നും അതത് വര്‍ഷങ്ങളിലെ മേല്‍ശാന്തിമാരാണ് ഇവരെ കണ്ടെത്തുന്നതെന്നും ബോര്‍ഡ് വിശദീകരിച്ചു. മേല്‍ശാന്തിമാര്‍ക്ക് ഓണറേറിയമാണ് നല്‍കുന്നത്. ഇവരുടെ സഹായികള്‍ക്ക് പ്രതിഫലം നല്‍കുന്നില്ലെന്നും വിശദീകരിച്ചു. ശാന്തിക്കാരുടെ സഹായികളായി വര്‍ഷങ്ങളായി തുടരുന്നവര്‍ ശബരിമലയിലുണ്ടോയെന്ന് കോടതി ആരാഞ്ഞു. പരിശോധിച്ച് അറിയിക്കാമെന്ന് ബോര്‍ഡ് മറുപടിനല്കി. സഹായിമാര്‍ക്ക് ബോര്‍ഡിനോട് ഉത്തരവാദിത്വമുണ്ടോ? അല്ലെങ്കില്‍ ബോര്‍ഡ് കുഴപ്പത്തിലാകില്ലേയെന്നതുൾപ്പെടെയുള്ള കോടതിയുടെ ചോദ്യങ്ങൾ ബോർഡിനെ മുൾമുനയിൽ നിർത്തുന്നു
