കായംകുളത്ത് എക്സൈസ് പരിശോധനയിൽ ഒഡിഷ സ്വദേശിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

കായംകുളം: റെയിൽവേ സ്റ്റേഷൻ ഭാഗത്ത് എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. 1.468 കിഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു ഒഡിഷ സ്വദേശിയായ സമിത് സൻസേത്ത് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുസ്തഫയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്നുവരുമ്പോൾ ചില്ലറവില്പനക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കുറച്ചുനാളുകളിൽ ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നും എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസ് എടുത്തിട്ടുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ, ദീപു ജി, രംജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് എന്നിവർ പങ്കെടുത്തു.