പുതുമുഖങ്ങൾക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: പുതുമുഖങ്ങൾക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ സംവരണം ചെയ്ത് ബിജെപി. തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റുകൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുമുഖങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കാനുള്ള തീരുമാനം.
എല്ലാ തദ്ദേശസ്ഥാപനത്തിലും നിര്‍ബന്ധമായും പുതുമുഖങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് നേതൃത്വ നിര്‍ദേശം. മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശവും നൽകിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കും.
തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളും 25 മുനിസിപ്പാലിറ്റികളും 400 പഞ്ചായത്തുകളുമാണ് ബിജെപി ലക്ഷ്യമിടുന്നത്. 15,000 വാര്‍ഡുകളില്‍ ജയിച്ചു കയറാനാണ് ബിജെപി ലക്ഷ്യമിടുന്നത്.