എംപി ഷാഫി പറമ്പിൽ നേതൃക്യാമ്പിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു

കൊച്ചി: പേരാമ്പ്ര സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വടകര എംപി ഷാഫി പറമ്പിൽ നേതൃക്യാമ്പിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു. 12 ദിവസങ്ങൾക്കുശേഷം ആദ്യമായാണ് ഷാഫി പൊതുവേദിയിലെത്തിയത്. നേതൃക്യാമ്പിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മൂക്കിന് അടിയന്തിര ശസ്ത്രക്രിയി നടത്തിയ ശേഷം ഒരാഴ്ച ഷാഫി വിശ്രമത്തിലായിരുന്നു. നേതൃയോഗ ഉദ്ഘാടന പരിപാടിയിലാണ് ഷാഫി എത്തിയത്. ഈ മാസം 10-നാണ് പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫിക്ക് പരിക്കേറ്റത്.