ഇന്റർനാഷണൽ ട്രോളറാക്കി മാറ്റി യൂട്യൂബർ സ്പീഡിനെ ‘ശല്യം ചെയ്ത്’ വിജയ് ആരാധകർ

സാമൂഹിക മാധ്യമങ്ങളെ ഫെയ്മസ് യൂട്യൂബറാണ് ഐഷോ സ്പീഡ്. ഈയിടെ തായ്ലൻഡിൽവെച്ച് സ്പീഡിന് നേരിട്ട ഒരു അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തംരംഗമായി മാറുന്നത്. ഒരു ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ, തമിഴ് താരം വിജയ്യുടെ രണ്ട് ആരാധകർ ബൈക്കിൽ പിന്തുടർന്ന് അലറിവിളിച്ചത് കേട്ട് സ്പീഡ് അമ്പരന്നു. യാതൊരു വിശദീകരണവുമില്ലാതെ ആരാധകർ ‘ടിവികെ’ എന്നും ‘ദളപതി വിജയ്’ എന്നും ആവർത്തിച്ചപ്പോൾ ഇൻഫ്ലുവൻസർ ശരിക്കും അങ്കലാപ്പിലാകുന്നു.
ലൈവ് സ്ട്രീം തുടങ്ങി ഒരു മണിക്കൂറിലധികം കഴിഞ്ഞപ്പോൾ, ഒരു ആരാധകൻ അടുത്തേക്ക് വന്ന് താൻ ധരിച്ചിരുന്ന ഷൂ ഊരി നൽകിയ സംഭവത്തിൽ സ്പീഡ് അതിനോടകം വീണ്ടും അങ്കലാപ്പിലായി. ഇതിനുപിന്നാലെയാണ് അദ്ദേഹം തന്റെ കാറിൽ യാത്ര ചെയ്യുമ്പോൾ, രണ്ട് ഇന്ത്യക്കാർ ഒരു ഇരുചക്രവാഹനത്തിൽ അതുവഴി എത്തിയത്. കാറിനടുത്തെത്തി അവർ സ്പീഡിനെ നോക്കി “ടിവികെ, ടിവികെ” എന്ന് അലറിവിളിക്കാൻ തുടങ്ങി.
എന്താണ് സംസാരിക്കുന്നതെന്ന് സ്പീഡ് ചോദിച്ചപ്പോൾ, അവർ “വിജയ്, ദളപതി വിജയ്” എന്ന് മറുപടി നൽകി. ഇത് അദ്ദേഹത്തെ കൂടുതൽ ആശയക്കുഴപ്പത്തി.”എന്താണ് അവർ പറയുന്നത്?” എന്ന് ചോദിച്ച യൂട്യൂബർ വിജയ് ആരാധകർ പറഞ്ഞത് മനസ്സിലാക്കാനും അത് ഉച്ചരിക്കാനും അദ്ദേഹം ശ്രമിച്ച ശേഷം, “ഇവിടെ എന്താണുനടക്കുന്നതെന്ന് എനിക്കറിയില്ല” എന്ന് പറയുന്നതുമാണ് വൈറലായ വീഡിയോ.