എം ഡി എം എ യും പടക്കങ്ങളുമായി നിരവധി ക്രിമിനൽ കേസ് പ്രതി രഞ്ജിത്ത് പിടിയിൽ

ആലപ്പുഴ : ഹരിപ്പാട് പള്ളിപ്പാട് തെക്കേതിൽ പുത്തൻത്തറ വീട്ടിൽ രഞ്ജിത്ത് – വയസ്സ് 33 എന്നയാളിൻ്റെ വീട്ടിലെ മുറിയിൽ സുക്ഷിച്ച് വിൽപ്പനയ്ക്ക് വെച്ചിരുന്ന 3.7 ഗ്രാം എം ഡി എം എ യും നിരോധിത പുകയില ഉൽപ്പന്നങ്ങളും ദിപാവലിക്ക് വിൽപ്പനയക്കായി ലൈസൻസ് ഇല്ലാതെ സുക്ഷിച്ചിരുന്ന പടക്കങ്ങളുമാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലിസും ചേർന്ന് പിടികുടിയത്. ഇയാൾ നിരവധി ക്രിമിനൽ , എൻഡിപിഎസ് കേസുകളിലെ പ്രതിയാണ് . ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു ഇയാൾ. ജില്ലയിലെ ക്രമിനൽ കേസുകളിൽ ഉള്ള പ്രതികളുടെ ലഹരി വ്യാപാരത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഇയാളെക്കുറിച്ച് മനസിലാക്കി ജില്ലാ ലഹരി വിരുദ്ധ ടീം മാസങ്ങളായി ഇയാളെ നിരീക്ഷിച്ചു വന്നിരുന്നത്.
ജില്ലാ പോലിസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബിനുകുമാർ T യുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി , എസ്.ഐ ജോബിൻ , ഗ്രേഡ് എസ് ഐ മാരായ അരുൺകുമാർ, രാജേഷ് ചന്ദ്രൻ , എ.എസ്.ഐ പ്രിയ , സിപിഓ അരുൺ എന്നിവരാണ് പ്രതിയെ പിടികുടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ദീപാവലിക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങളാണ് പോലിസ് പിടികൂടിയത്. ഏതു വിധേനയും പൈസ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്തു വന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.