കേരള ഫീഡ്സ് കാലിത്തീറ്റ ഉത്പന്നങ്ങളുടെ വില കുറച്ചു

തൃശ്ശൂർ : കേരളത്തിലെ ക്ഷീരകർഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചും ക്ഷീരോൽപാദന മേഖലയിൽ ഉത്പാദന ചെലവ് കുറച്ച് ക്ഷീരകർഷകരെ സഹായിക്കുന്നതിനും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ് നാലു വിഭാഗം കാലിത്തീറ്റുകളുടെ വില കുറച്ചിരിക്കുന്നു. സുരക്ഷിതമായ പാലിനും ആരോഗ്യമുള്ള പശുവിനും എന്ന സന്ദേശവുമായി ഉയർന്ന ഗുണനിലവാരമുള്ള കേരള ഫീഡ്സ് ഉൽപ്പന്നങ്ങളായ എലൈറ്റ് കാലിത്തീറ്റ, മിടുക്കി കാലിത്തീറ്റ, ഡയറി റിച്ച് പ്ലസ്, മഹിമ എന്നീ ഉൽപ്പന്നങ്ങളുടെ വിലകളാണ് കുറച്ചിരിക്കുന്നത് .
കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റക്ക് 1485 രൂപയിൽ നിന്നും 1455 രൂപയായും, മിടുക്കി കാലിത്തീറ്റയ്ക്ക് 1330 രൂപയിൽ നിന്നും 1285 രൂപയായും, ഡയറി റീച്ച് പ്ലസ് 1400 രൂപയിൽ നിന്നും 1370 രൂപയായും കിടാരികൾക്കുള്ള തീറ്റയായ മഹിമയ്ക്ക് 525 രൂപയിൽ നിന്നും 500 രൂപയും ആണ് വിലക്കുറവ് വരുത്തിയിട്ടുള്ളതെന്നു കേരള ഫീഡ്സ് മാനേജിങ് ഡയറക്ടർ ഷിബു. എ.റ്റി. വാർത്താക്കുറിപ്പിൽ അറിയിച്ചു.