ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു.

0
samakalikamalayalam 2025 10 05 5o2i05p7 usa scaled

ടെക്‌സാസ്: അമേരിക്കയിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനെയാണ് അജ്ഞാതന്‍ വെടിവച്ച് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം. ഹൈദരാബാദില്‍ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖര്‍ തുടര്‍പഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റല്‍ പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാര്‍ട് ടൈം ആയി ഗ്യാസ് സ്റ്റേഷനില്‍ ജോലിചെയ്ത് വരികയായിരുന്നു. ഇവിടെ വച്ചാണ് ആക്രമണം ഉണ്ടായത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *