നാലര വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

0
POLLI

ആലപ്പുഴ: കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂർ പുതിയവിളയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് അമ്മയുടെ ഈ ക്രൂരകൃത്യം.

പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് പോലീസിലും ശിശുക്ഷേമ സമിതിയിലും (CWC) വിവരം അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് വ്യക്തമായി. സംഭവത്തിൽ അമ്മയ്ക്കെതിരെ കായംകുളം കനകക്കുന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *