കരുനാഗപ്പള്ളിയിൽ എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

കൊല്ലം : ലഹരി സംഘങ്ങൾക്കെതിരെ പോലീസ് നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളിയിൽ മാരക മയക്കുമരുന്നായ 2.47 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിലായി. കാട്ടിൽകടവ് ഷമീസ് മൻസിലിൽ അബ്ദുൽ സമദ് മകൻ ചെമ്രി എന്ന ഷംനാസ്(34), കാസർഗോഡ് ജില്ലയിൽ തളങ്കര അയിഷാ മൻസിലിൽ മുനീർ മകൻ മുഷീർ(27), ഇടുക്കി ജില്ലയിൽ ചോറ്റുപാറ തൊടുകയിൽ വീട്ടിൽ ഷാജഹാൻ മകൻ അൻവർഷാ(29) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.
പരിശോധനയിൽ വിൽപ്പനയ്ക്കായി കാറിൽ കൊണ്ടുവന്ന 2.47 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും സ്ഥിരമായി മയക്കമരുന്ന് കടത്തിക്കൊണ്ട് വന്ന് ആവശ്യക്കാർക്ക് വിതരണം നടത്തി വരികയായിരുന്നു ഷംനാസ്. 2022 ലും 2024 ലും സമാനമായ കുറ്റത്തിന് ഷംനാസിനെതിരെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷിൽ കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു, എസ്.ഐ ഷമീർ, ജി.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഓ ഹാഷിം എന്നിവരോടൊപ്പം ഡാൻസാഫ് എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്