പിടികിട്ടപ്പുള്ളികൾ  ആലപ്പുഴ പോലീസിന്റെ പിടിയിൽ 

0
LP ALP
ആലപ്പുഴ : ഇരുപത്തോമ്പത്  വർഷങ്ങൾക്ക് മുമ്പ് പുത്തനങ്ങാടിയിലുള്ള ബീനാ ടെക്സ്റ്റൈൽസിൽ നിന്നും തുണിത്തരങ്ങൾ മോഷ്ടിച്ചതിന് ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ചേർത്തല പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിൽ വിനോദ് ഭവനത്തിൽ വേണുഗോപാലൻ നായരാണ് (69) മുഹമ്മ പോലീസിൻ്റെ പിടിയിലായത്. 07/09/96 തീയതി രാത്രി ആണ് വേണുഗോപാലൻ നായരും കൂട്ടുപ്രതിയായ തമിഴ്നാട് ആമ്പല്ലൂർ സ്വദേശി കുഞ്ഞുമോനും ചേർന്ന് പുത്തനങ്ങാടിയിലുള്ള ബീനാ ടെക്സ്റ്റൈൽസിന്റെ മേൽക്കൂര പൊളിച്ച് അകത്തു കയറി തുണിത്തരങ്ങൾ മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങൾ വേണുഗോപാലൻ നായരും കുഞ്ഞുമോനും ചേർന്ന് കോട്ടയം പാമ്പാടിയിൽ ഉള്ള മറ്റൊരു തുണിക്കടയിൽ വിൽക്കുകയായിരുന്നു. ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിലും ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലും വേണുഗോപാൽ നായരും കൂട്ടാളികളും ചേർന്ന് സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയിരുന്നു. മുഹമ്മ പോലീസ് സ്റ്റേഷനിലെ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ വേണുഗോപാൽ നായർ അന്ന് താമസിച്ചിരുന്ന പള്ളിപ്പുറത്ത് നിന്നും മുങ്ങി കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ എന്ന സ്ഥലത്ത് ഒളിവിൽ താമസിച്ച് വരികയായിരുന്നു.
അവിടെ ഹോട്ടൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായും ജോലി നോക്കി വരവേ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഈ വേണുഗോപാലൻ നായർ കൊട്ടിയൂരിലെ ഒരു പ്രദേശവാസിയായ സ്ത്രീയെ വിവാഹം ചെയ്യുകയും അതിലുള്ള ഒരു കുട്ടിയുമൊത്ത് അവിടെ താമസിച്ചിരുന്നു.ഇയാൾ നാടുവിട്ടു പോയതിനെ തുടർന്ന് ആദ്യ ഭാര്യയും മക്കളും ചേർത്തല പള്ളിപ്പുറത്തെ വീടും സ്ഥലവും വിറ്റ് കോട്ടയത്തേക്ക് താമസം മാറിയിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് കൊട്ടിയൂരിലെ കുടുംബത്തെ ഉപേക്ഷിച്ചതിനു ശേഷം വീണ്ടും നാട്ടിലെത്തിയ വേണുഗോപാലൻ നായർ ആദ്യ ഭാര്യയോടും മക്കളോടും ഒപ്പം പാണാവള്ളി അരയങ്കാവിൽ പുതിയ മേൽവിലാസത്തിൽ താമസിച്ചു വരികയായിരുന്നു. മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ നിരണം  ആശാൻകുടി പുതുവൽ വീട്ടിൽ സജിത്ത്  (32) നെയാണ് 14 വർഷങ്ങൾക്ക് ശേഷം മാന്നാർ പൊലിസ് പിടികൂടിയത്. 2011ൽ മാന്നാർ കുറ്റിയിൽ ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ മാന്നാർ പൊലിസ് സജിത്തിനെ പിടികൂടിയിരുന്നു. തുടർന്ന് റിമാൻഡിൽ കഴിയവെ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇയാൾ 10 വർഷത്തോളം കണ്ണൂരിലും പിന്നീട് റാന്നിയിലെ പല മേഖലകളിലും ഒളിവിൽ കഴിയുകയായിരുന്നു. മാന്നാർ പൊലിസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിൽ മാന്നാർ പൊലിസ് സംഘം നടത്തിയ സമഗ്രമായ അന്വേഷണത്തിൽ റാന്നി ഉന്നക്കാവിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ചെറിയനാട് അരിയന്നൂർശ്ശേരി ഭാഗത്ത് കുട്ടപ്പപ്പണിക്കർ എന്ന വൃദ്ധനെ കല്ലു കൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായ പരിക്കുകൾ ഏൽപിച്ച് കൊലപ്പെടുത്തിയതിന് 1994 നവംബർ 19 ന് ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ചെറിയനാട് അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ  ജയപ്രകാശ് (57) നെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്.   പ്രതി ഇപ്പോൾ താമസിക്കുന്ന ചെന്നിത്തല ഒരിപ്രം ഭാഗത്തുള്ള ഇന്ദീവരം വീടിനു സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.  15-11-1994 തീയതി വൈകിട്ട് 07:15 മണിയോടെ വീടിനു സമീപത്ത് കനാൽ റോഡിൽ വെച്ച് പ്രതി 71 വയസ്സുണ്ടായിരുന്ന വൃദ്ധനെ ഉപദ്രവിക്കുകയായിരുന്നു.  ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ വൃദ്ധൻ 04-12-94 തീയതി കാലത്ത് മരണപ്പെട്ടു.
സംഭവത്തിനു ശേഷം ബോംബൈക്ക് പോയ പ്രതി വൃദ്ധൻ മരിച്ചതറിഞ്ഞ് സൗദിയിലെ തന്റെ ജോലി സ്ഥലത്തേക്ക് കടന്നുകളയുകയായിരുന്നു.  പോലീസ് അന്വേഷണവേളയിൽ പ്രതിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിയാതിരുന്നതിനാൽ ഒളിവിലുള്ള പ്രതിക്കെതിരെ 30-04-1997 തീയതി കുറ്റപത്രം ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു.   അതിനു ശേഷം കോടതി നിരവധി തവണ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പ്രതി ഒളിവിൽ തുടർന്നു വന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല.  പിന്നീട്  1999 ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു..  കേസിലെ സംഭവത്തിനു ശേഷം പ്രതിയുടെ സഹോദരിയും സഹോദരനും വീടും വസ്തുക്കളും വിറ്റ് വിവിധ സ്ഥലങ്ങളിലേക്ക് മാറിപ്പോയിരുന്നു.  അന്വേഷണസംഘം പ്രതിയുടെ സഹോദരി താമസിക്കുന്ന കാസർഗോ‍‍‍‍ഡ് കാഞ്ഞങ്ങാടും, പ്രതിയുടെ ജ്യേഷ്ടൻ താമസിക്കുന്ന പൂനെയിലും അന്വേഷണം നടത്തിയാണ് ഇയാൾ ഗൾഫിലാണെന്ന് കണ്ടെത്താനായത്.
തുടർന്നുള്ള രഹസ്യാന്വേഷണത്തിൽ ഇയാൾ ചെന്നിത്തല കാരാഴ്മ ഭാഗത്തു നിന്ന് വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചു.  ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തേത്തുടർന്ന്  ചെന്നിത്തല ഭാഗത്ത് ഒരു കാഞ്ഞങ്ങാട്ടുകാരൻ വിവാഹം കഴിച്ച് താമസിക്കുന്ന വിവരം ലഭിച്ച അന്വേഷണ സംഘം പ്രതിയുടെ നിലവിലെ വിലാസവും വീടും കണ്ടെത്തിയ ശേഷം ഗൾഫിൽ നിന്നും അവധിക്കു വന്ന പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാന്റ് ചെയ്തു
Spread the love

Leave a Reply

Your email address will not be published. Required fields are marked *