മണിപ്പൂരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം : രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു

ഇംഫാല്‍: ഇംഫാലില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെ ആക്രമണം. ഒരു സംഘം തോക്കുധാരികളാണ് ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അർദ്ധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയാണ് അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണം നടന്നത് ഇംഫാലിന്റെയും ചുരാചന്ദ്പൂരിന്റെയും മധ്യഭാഗത്താണ്.