ഗഗൻയാൻ ദൗത്യം: യൂണിഫോം രൂപകൽപ്പന ചെയ്ത സംഘത്തിലും മലയാളി

0

കുന്നംകുളം: മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെയുള്ള ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രാ സംഘം വാർത്തകളിൽ നിറഞ്ഞപ്പോൾ ഏവരും ശ്രദ്ധിച്ച ഒന്നായിരുന്നു യാത്രികരുടെ യൂണിഫോം. ഇത് രൂപകൽപന ചെയ്ത സംഘത്തിലുമുണ്ട് ഒരു മലയാളി, കുന്നംകുളം സ്വദേശിയും ബംഗ്ളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിലെ അസോസിയേറ്റ് പ്രൊഫസറുമായ വി.കെ. മോഹൻ കുമാർ.

ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ ആവേശം സൃഷ്ടിക്കാൻ ഗഗൻയാനിന് കഴിവുണ്ട്, ബഹിരാകാശയാത്രികന്‍റെ രൂപം ആ ആവേശത്തെ ശക്തമായി പ്രതിഫലിപ്പിക്കണം. വസ്ത്രത്തിലെ അസാധാരണമായ പാനലിംഗ്, ബഹിരാകാശ പര്യവേക്ഷ ശക്തികൾ എന്ന എലൈറ്റ് ക്ലബിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന്‍റെ ഉച്ചത്തിലുള്ള പ്രഖ്യാപനമാണെന്ന് മോഹൻകുമാർഡിസൈനിനെ കുറിച്ച് പറഞ്ഞു. ബഹിരാകാശ യാത്ര സംഘവുമായി ചർച്ചകൾ നടത്തിയിരുന്നു. ഒരു വർഷത്തോളം സമയമെടുത്താണ് ഡിസൈനിങ്ങ് പൂർത്തിയാക്കിയത്.

ഗഗൻയാൻ യൂണിഫോം പദ്ധതിക്ക് തുടക്കം ഇട്ടപ്പോൾ മലയാളിയായ നിഫ്റ്റ് ഡയറക്ടറായിരുന്ന സൂസൻ തോമസിന്‍റെ മാർഗനിർദേശപ്രകാരം പ്രൊഫ.മോഹൻകുമാർ, പ്രൊഫ.ജോണലി ഡി ബാജ്‌പേയ്, നിഫ്റ്റ് 2022 ബാച്ചിലെ വിദ്യാർഥികളായ ലാമിയ അനീസ്, സമർപൻ പ്രദാൻ, തുലിയ ദ്വരെ എന്നിവരാണ് സ്യൂട്ട് ഡിസൈൻ ചെയ്യുന്നതിനുള്ള ചുമതലയിൽ ഒപ്പുവച്ചത്. ഐഎസ്ആർഒക്ക് സംഘം സമർപ്പിച്ച 70 ഡിസൈനുകളിൽ നിന്നാണ് ഗഗനചാരികൾ ധരിച്ച സ്യൂട്ട് തെരഞ്ഞെടുത്തത്. സ്കൂളിൽ പഠിക്കുമ്പോഴേ ഫാഷൻ ഡിസൈനിൽ കമ്പമുണ്ടായിരുന്നു മോഹൻകുമാറിന്. ഭാര്യ ഡോ.ശില്പ മക്കളായ വേദ്, മായ എന്നിവർക്കൊപ്പം ബംഗളൂരുവിലാണ് താമസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *