അനിൽ ആന്‍റണി സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരമുണ്ട്: ചെന്നിത്തല

0

തിരുവനന്തപുരം: എ.കെ ആന്‍റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരവും അവകാശവുമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് യുഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. അടുത്തയാഴ്ച സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. മാത്രമല്ല കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവും ചെന്നിത്തല ഉയർത്തി. യാതൊരു ഗുണവും ജനങ്ങൾക്ക് ചെയ്യാത്ത കേന്ദ്രഭരണമാണ് മോദി സർക്കാരിന്‍റേത്. ഒരു വർഷം രണ്ടുകോടി ചെറുപ്പക്കാർക്കു ജോലി കൊടുക്കുമെന്നു നരേന്ദ്രമോദി മോദി പറഞ്ഞിരുന്നു. ഉള്ള ജോലി കൂടി ചെറുപ്പക്കാർക്ക് ഇല്ലാതാക്കുകയാണ് ചെയ്തത്. കർഷകരുടെ ഗ്യാരണ്ടി രണ്ടിരട്ടിയാക്കുമെന്ന് പറഞ്ഞിരുന്നു. അതും നടപ്പാക്കിയില്ല. പെട്രോളും ഡീസലും 35 രൂപയ്ക്ക് നൽകുമെന്ന് പറഞ്ഞു. അതും നടപ്പായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *