ആലപ്പുഴയിൽ രാസലഹരിയുമായി 2 ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ

ആലപ്പുഴയിൽ രാസലഹരിയുമായി 2 ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ.നോർത്ത് ആര്യാട് വിരിശ്ശേരിയിൽ ശ്രീകാന്ത് (23) മണ്ണഞ്ചേരി, പാലയ്ക്കൽ വീട്, ജോമോൻ (37) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പോലിസും ചേർന്ന് 16 gm എം.ഡി.എം.എ യുമായിപിടിയിലായത്. ഇന്ന് വെളുപ്പിന് കേരളത്തിന് പുറത്തു നിന്ന് ട്രെയിനിൽ വന്നിറങ്ങിയ ഇവരെ പിടികുടി പരിശാധിച്ചെങ്കിലും യാതൊരുവിധ ലഹരി വസ്തുക്കളും ബാഗിൽ നിന്ന് ലഭിച്ചില്ല. തുടർന്ന് ശരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ശ്രീകാന്തിനെ ജനറൽ ഹോസ്പ്പിറ്റലിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിൽ മലദ്വാരത്തിൽ സിപ്പ് ലോക്ക് കവറിൽ സെലോ ടെപ്പ് ചുറ്റി ഒളിപ്പിച്ചു വെച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. പോലിസിൻ്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തനെന്ന് ഇവർ പോലിസിനോട് പറഞ്ഞു.
പല പ്രാവശ്യം ഇങ്ങനെ മയക്ക് മരുന്ന് കടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ലഹരി വസ്തുക്കളുമായി പിടിയിലാക്കുന്നത് . പലിശയ്ക്ക് പണം വാങ്ങിയാണ് ലഹരി വസ്തുക്കാൾ വാങ്ങാൻ പോയത്. ലഹരി വിൽപ്പനയ്ക്ക് കിട്ടുന്ന അമിത ലാഭം ആണ് ഇവർ ഇതിലേയ്ക്ക് തിരിയുവാൻ കാരണം . ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, KSRTC Stand പ്രധാനപ്പെട്ട പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടിക്കുടാനായത്. വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ ട്രെയിൻ വഴി കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതികൾ പിടിയിലായത്. ഇതിൽ ജോമോൻ ഒരു കൊലപാതക ശ്രമം കേസിൽ ഉൾപ്പെട്ടയാളാണ്.
ശ്രീകാന്തിന് കൊലപാതകം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് .കഴിഞ്ഞ കുറെ മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അന്തർ സംസ്ഥാന ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാരെയും ജീവനക്കാരെ നിരിക്ഷിച്ചു വരികയായിരുന്നു .