വൻ തോതിൽ ഗഞ്ചാവുമായി നിരവധി ക്രിമിനൽ കേസ് പ്രതി പിടിയിൽ

ആലപ്പുഴ : വൻ തോതിൽ ഗഞ്ചാവുമായി പിടിയിൽ ആയ റിയാസ്ഖാൻ നിരവധി ക്രിമിനൽ കേസ് പ്രതി. അന്യ -സംസ്ഥാനത്തു നിന്ന് ഗഞ്ചാവ് കൊണ്ടുവന്ന് റിയാസ്ഖാൻ്റ വീട്ടിൽ സുക്ഷിച്ച് രഹസ്യമായി വിൽപ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കായംകുളം പോലിസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് 3.5 kg ഗഞ്ചാവ് പിടികുടിയിരുന്നു. അറസ്റ്റിലായ റിയാസ് ഖാൻ നിലവിൽ കായംകുളം പോലീസ് സ്റ്റേഷൻ RHS ൽ ഉൾപ്പെട്ട ആളാണ്.കായംകുളം സ്റ്റേഷൻ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെ 15 ഓളം കേസുകളിൽ പ്രതിയാണ് റിയാസ് ഖാൻ . 394 ഐപിസി പ്രകാരമുള്ള 3 കേസുകളിലും 395 ഐപിസി പ്രകാരമുള്ള ഒരു കേസിലും 379 ഐപിസി പ്രകാരമുള്ള ഒരു കേസിലും307 ഐപിസി പ്രകാരമുള്ള ഒരു കേസിലും പ്രതിയാണ്.
2014 ൽ കായംകുളം ടൗണിലെ പട്ടുറുമാൽ വസ്ത്ര വ്യാപാരശാല ഉടമയെ വെട്ടി പരിക്കേൽപ്പിച്ച് പണം അപഹരിച്ച കേസിലും അതേ വർഷം ഓച്ചിറ സാംസ് മെഡിക്കൽസ് ഉടമ കടപൂട്ടി വീട്ടിലേക്ക് പോയ സമയം ഞെക്കനാൽ വെച്ച് ആക്രമിച്ച പണം അപഹരിച്ച കേസിലും പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന അലി അക്ബറിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.2016 ന് ശേഷം എക്സൈസ് വകുപ്പിൽ നിന്നും പിരിച്ചുവിട്ട ഹാരി ജോൺ എന്നയാളുമായി ചേർന്ന് സ്പിരിറ്റ് ലഹരി കച്ചവടങ്ങൾ നടത്തിവരികയായിരുന്നു. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബത്തെ അംഗമായ റിയാസ് ഖാൻ പിതാവിന്റെ സഹോദരൻ കുടുംബ വിഷയത്തെ തുടർന്ന് ചെറിയ പ്രായത്തിൽ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധപ്പെടാൻ ഇടയായത്.
കായംകുളം പോലീസ് സ്റ്റേഷൻ കൊലപാതക കേസിൽ പ്രതി ആയ ആളും ഗുണ്ടാ ലിസ്റ്റിലുള്ള ആളുമായ അക്ഷയ് ചന്ദ്രനും സഹോദരൻ അമിതാബ് ചന്ദ്രനും ആയിട്ടാണ് പ്രതി നിലവിൽ സഹകരിച്ച വരുന്നത്.. മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നീരിക്ഷിച്ചു വരികയായിരുന്നു. ഡിജിപി യുടെ ഓപ്പറേഷൻ D hunt ൻ്റെ ഭാഗമായി നർക്കോട്ടിക് സെൽ ഡിവൈഎസ്പി B പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാർ എംകെ യുടെ നേതൃത്വത്തിൽ വള്ളികുന്നം S I ദിജേഷ് , ASI റെജികുമാർ , SCPO സന്തോഷ്കുമാർ, CPO മാരായ അൻഷാദ് ,അഖിൽ, പ്രപഞ്ചേന്ദ്രൻ എന്നിവരാണ് പ്രതിയെ പിടികുടിയത്.