ആലപ്പുഴയിൽ വിവിധ കേസുകളിൽ പ്രതികളായ സാമൂഹ്യവിരുദ്ധർ റിമാൻഡിൽ

ആലപ്പുഴ : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും, വീടിൻറെ ജനലുകൾ തല്ലിത്തകർക്കുകയും, ബൈക്ക് നശിപ്പിക്കുകയും ചെയ്ത പ്രതികളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. 1. മഹാദേവിക്കാട് രമ്യാ ഭവനത്തിൽ ഭവനത്തിൽ രഞ്ജിത്ത് @ പപ്പു (വയസ്സ് 36), 2. മഹാദേവിക്കാട് കാക്കച്ചിറയിൽ സൂരജ് (വയസ്സ് 27), 3. മഹാദേവിക്കാട് മോടത്ത് മൂട്ടിൽ അമൽ (വയസ് 29), 4. മഹാദേവിക്കാട് പനച്ച പറമ്പിൽ പ്രവീൺ (വയസ്സ് 33) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ശനിയാഴ്ച വൈകുന്നേരം യുവാവിനെ മഹാദേവിക്കാടുള്ള വീട്ടിൽ നിന്നും വയറ്റിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി പുളിക്കീഴ് ധന്യ ഓഡിറ്റോറിയത്തിന് പുറകുവശം കൊണ്ടുവന്ന് ദേഹോപദ്രവം ഏൽപ്പിച്ച കേസിലും പ്രതിയാണ് സൂരജ്. ഒട്ടനവധി കേസുകളിൽ പ്രതികളായ ഇവരെ തൃക്കുന്നപ്പുഴ പോലീസ് ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നിർദ്ദേശാനുസരണം എസ് ഐ അജിത്ത്, എ എസ് ഐ പ്രദീപ്, സീനിയർ സിപിഒ മാരായ സാജിദ് ,ഇക്ബാൽ, പ്രജു, അനിൽ, സി പി ഓ അനന്തപത്മനാഭൻ, ഹോം ഗാർഡ് പ്രസന്നകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.