ഓച്ചിറയിൽ ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു

0
IMG 20250904 WA0022

ഓച്ചിറയിൽ ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ഇന്ന് രാവിലെ 6 മണിയോടെ ഓച്ചിറ വലിയകുളങ്ങരയിൽ ആണ് സംഭവം. നിരവധി പേർക്ക് അപകടത്തിൽ പരിക്ക് ഏറ്റിട്ടുണ്ട്. ജീപ്പ് ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം എന്നാണ് നിഗമനം. ചേർത്തലയിലേക്ക് പോവുകയായിരുന്ന ബസ്, എതിർദിശയിൽനിന്ന് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. അപകടം നടന്നയുടൻ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.

മരിച്ച മൂന്നുപേരും തേവലക്കര സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *