കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം: യാത്രക്കാർക്ക് വ്യത്യസ്ത സന്തോഷാനുഭവം നൽകി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം നടന്നു ഇന്ന് രാവിലെ ഓണാഘോഷത്തിന് തുടക്കമായിരുന്നു സ്റ്റേഷൻ മാസ്റ്റർ സ്റ്റേഷൻ മാസ്റ്റർ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന ജീവനക്കാരും ഓണാഘോഷത്തിൽ പങ്കെടുത്തു. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ആദ്യം മാവേലിയും സംഘവുമെത്തിയത്.
തുടർന്ന് ഇരു പ്ലാറ്റ്ഫോമുകളിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് മാവേലി ഓണാശംസകൾ നേർന്നു കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ എത്തിയ യാത്രക്കാരെ മാവേലി സ്വീകരിച്ചു ഓണാസന്ദേശങ്ങൾ നൽകി. സ്റ്റേഷൻ മാസ്റ്റർ ശ്യാംകുമാർ ഭദ്രദീപം തെളിയിച്ച് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർക്ക് പുറമേ മറ്റു റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരും ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു ഓണ സദ്യയോട് കൂടിയാണ് ഓണാഘോഷ പരിപാടികൾ സമാപിച്ചത്