മാതൃഭൂമിയിൽ മാധൃമപ്രവർത്തകർക്കെതിരെ എഡിറ്ററുടെ മാനൃമല്ലാത്ത മാനസികപീഡനം; ജേർണലിസ്റ്റുകൾ ഭീതിയിൽ
കോഴിക്കോട്: കേരളത്തിലെ രണ്ടാമത്തെ ദിനപത്രമായ മാതൃഭൂമിയിൽ എന്താണ് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാതൃഭൂമിയിലെ തന്നെ മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ഫേസ്ബുക്ക് പോസ്റ്റുകളിലും വാട്സ്ആപ്പ് ചാറ്റുകളിലുമാണ് പത്രത്തിൽ എന്തൊക്കെയോ പുകയുന്നുണ്ടെന്നുള്ള ധാരണ പരത്തിയത്. വ്യക്തിഹത്യയും അപമാനിക്കലും പീഡനവും
മാതൃഭൂമിയിൽ എഡിറ്റർക്ക് എതിരെ ജേർണലിസ്റ്റുകൾ പ്രതിഷേധത്തിലാണെതാണ് ഈ സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ കാതൽ.
സീനിയർ ന്യൂസ്എഡിറ്ററെ പരസ്യമായി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചീത്ത വിളിച്ചു രാജിവയ്ക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ഒരു വാർത്ത. കോഴിക്കോട് ജോലി ചെയ്യുന്ന മറ്റൊരു ന്യൂസ് എഡിറ്ററെ ലീവ് എടുത്തതിന്റെ പേരിൽ ലീവ് എടുക്കാൻ ഇത് നിങ്ങളുടെ അച്ഛന്റെ സ്ഥാപനമാണോ എന്നു ചോദിച്ചു അപമാനിച്ചു.അങ്ങനെ പോകുന്നു ആരോപണങ്ങൾഅങ്ങനെ പോകുന്നു ആരോപണങ്ങൾ.സംഭവത്തിൽ അപമാനിതനായ ന്യൂസ് എഡിറ്റർ എം. ഡി, മാനേജിങ് എഡിറ്റർ എന്നിവർക്ക് പരാതി നൽകി.ചൈനയിൽ നിന്നും വൻ ശബളത്തിന് കൊണ്ടുവന്ന ഡിസൈൻ എഡിറ്റർ മുകേഷ് മോഹൻ പത്രധിപരുടെ ചീത്ത വിളി മൂലം ഒരാഴ്ച തികയും മുമ്പ് തന്നെ രാജിവെച്ചു.
മാതൃഭൂമിയുടെ കൾച്ചർ, ശൈലി എന്നിവയ്ക്ക് വിരുദ്ധമായ് എഡിറ്റൊറിയൽ ജീവനക്കാരെ നിരന്തരം ചീത്ത വിളിക്കുന്നത് കൂടിയിരിക്കുന്നു. സ്ഥിരം ജീവനക്കാരെ മാനസികമായി തളർത്തി രാജീവയ്പ്പിക്കാൻ ആണ് എഡിറ്റർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ചീത്തവിളി എഡിറ്ററുടെ പീഡനത്തിൽ മുഴുവൻ ജേർണലിസ്റ്റുകളും കടുത്ത പ്രതിഷേധത്തിലാണ്. മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ വിഷയത്തിൽ ഇടപെടാത്തതിൽ വലിയ പ്രതിഷേധം ഉണ്ട്