നെഹ്റു ട്രോഫി കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്

ആലപ്പുഴ : 71 -ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കൈനകരി വില്ലേജ് ബോട്ട്ക്ലബ്ബിന്റെ വീയപുരം ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.21.084 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ബിഫി വർഗീസ്/ ബൈജു കുട്ടനാട് എന്നിവരുടെ നേതൃത്വത്തിലുള്ള കൈനകരി വില്ലേജ് ബോട്ട് ക്ലബ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്.
കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നെഹ്റു ട്രോഫി വിജയികൾക്ക് സമ്മാനിച്ചു.ജില്ലാ കളക്ടർ അലക്സ് വർഗീസാണ് വിജയികളെ പ്രഖ്യാപിച്ചത്. കൊടിക്കുന്നിൽ സുരേഷ് എംപി , എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ്,
മുൻ എം എൽ എ സി കെ സദാശിവൻ, നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ, എ ഡി എം ആശാ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എസ് വിനോദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.