നെഹ്റുട്രോഫി വള്ളംകളി ആലപ്പുഴയിൽ ഗതാഗത ക്രമീകരണം

0
PRAPHIC

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ അനുബന്ധിച്ച് ആലപ്പുഴയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി ശനിയാഴ്ച രാവിലെ മുതലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് പോലീസ് നൽകിയിരിക്കുന്ന ഗതാഗത നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്

1) 30.08.2025 രാവിലെ 8 മണിമുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. രാവിലെ 6 മണിമുതൽ ആലപ്പുഴ നഗരത്തിലെ ഒരു റോഡിലും പാർക്കിംഗ് അനുവദിക്കുന്നതല്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.

2) നെഹ്റു ട്രോഫി വള്ളം കളി വീക്ഷിക്കുവാൻ ആലപ്പുഴ തണ്ണീർ മുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്നും വാഹനങ്ങളിൽ വരുന്നവരും, എറണാകുളം ഭാഗത്തു നിന്ന് നാഷണൽ ഹൈവെയിലൂടെ വരുന്നവരും കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവെന്റ് സ്ക്വയർ വഴി സഞ്ചരിച്ച് ആലപ്പുഴ ബീച്ച്, പോലീസ് പരേഡ് ഗ്രൗണ്ട്, കനാൽ തീരത്തുള്ള റോഡുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

3) ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ജംഗ്ഷനിലൂടെ വരുന്ന വാഹനങ്ങൾ പഴവീട് സ്‌കൂൾ ഗ്രൗണ്ട്. കാർമൽ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

4) ദേശീയപാതയിൽ കൊല്ലം, കായംകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കളർകോട് ചിന്മയ സ്‌കൂൾ ഗ്രൗണ്ടിലും, ചിന്മയ സ്‌കൂളിന് മുൻവശം ദേശീയപാതയിലെ സൗകര്യപ്രദമായ സ്ഥലത്തും, എസ്.ഡി കോളേജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

5) കളർകോട് ഭാഗത്തും, പഴവീട് ഭാഗത്തും വാഹനം പാർക്ക് ചെയ്യുന്നവർക്ക് കളർകോട് ബൈപ്പാസ്സിൽ നിന്നും കൈതവന, പഴവീട് വഴി ബസ്സ് സ്റ്റാൻഡിലേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ സർവ്വീസ് നടത്തുന്നതാണ്.

6) ബീച്ച് ഭാഗത്തും. പോലീസ് പരേഡ് ഗ്രൗണ്ടിലും വാഹനം പാർക്ക് ചെയ്യുന്നവർക്കും ബസ്സ് സ്റ്റാൻഡിലേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ സർവ്വീസ് നടത്തുന്നതാണ്.

7) 30-08-2025 തീയതി രാവിലെ 09:00 മണിമുതൽ രാത്രി 8.00 മണിവരെ ഹെവികണ്ടെയ്നർ/ട്രെയിലർ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കുവാൻ പാടുള്ളതല്ല. ഇപ്രകാരം തെക്കു ഭാഗത്ത് വരുന്ന ഹെവികണ്ടെയ്‌നർ/ട്രെയിലർ വാഹനങ്ങൾ കളർകോട് ബൈപ്പാസിലും വടക്കുഭാഗത്തു നിന്നും വരുന്നവ കൊമ്മാടി ബൈപ്പാസിലും പാർക്കുചെയ്യേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *