കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ അനധികൃത കച്ചവട സ്ഥാപനം

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ അനധികൃത കച്ചവട സ്ഥാപനം തുടങ്ങുന്നു. കരുനാഗപ്പള്ളി എ. എസ്. പി. യുടെ ഓഫീസിന് സമീപത്താണ് പോലീസിന്റെ അധികാരപരിധിയിൽപ്പെടുന്ന സ്ഥലം കവർന്നെടുത്ത് സ്വകാര്യ വ്യക്തി കച്ചവട സ്ഥാപനം ആരംഭിക്കാൻ പോകുന്നത്. കരുനാഗപ്പള്ളി പോലീസിന്റെ മൂഖിൻ തുമ്പത്ത് നടക്കുന്ന ഈ അനധികൃത കയ്യേറ്റം ഉദ്യോഗസ്ഥർ കണ്ടില്ല. എന്നാൽ പോലീസിന്റെ അറിവോടുകൂടിയാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്നതെന്നു മറ്റ് സ്ഥാപനങ്ങൾ നടത്തുന്നവർ പറയുന്നത്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കാണ് ഇപ്പോൾ നഗരത്തിൽ അനുഭവപ്പെടുന്നത്. രണ്ടു വാഹനങ്ങൾക്ക് കൃത്യമായി പോകാൻ സൗകര്യം പോലും ഇല്ലാത്ത റോഡിന് സമീപത്താണ് അനധികൃതമായി ഇങ്ങനെയൊരു സ്ഥാപനം വരുന്നത്. ഇത് കൂടുതൽ ഗതാഗത കുരുക്ക് ഉണ്ടാക്കുമെന്നും നാട്ടുകാർ പറയുന്നു. റോഡ് സൈഡിൽ സ്ഥിതിചെയ്യുന്ന അനധികൃത പെട്ടിക്കടകൾ പോലീസ്- മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ ജെസിബി പോലെയുള്ള വാഹനങ്ങൾ ഉപയോഗിച്ച് ഒഴിവാക്കുമ്പോഴാണ് നിയമപാലകരുടെ തുണയോടു കൂടി ഒരു സ്ഥാപനം തുടങ്ങുന്നത്.