മുഴുവന്‍ അരിയും മോദിയുടേത് : ജോര്‍ജ് കുര്യന്‍

0
GEORGE KURIAN 1

കൊച്ചി: കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരു മണി പോലും പിണറായി വിജയന്റെ അരിയല്ല. ഇനി ഇത് മുഴുവന്‍ വിളിച്ചു പറയേണ്ടിവരുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഓണക്കാലത്ത് ടൈഡ് ഓവര്‍ വിഹിതത്തിന്റെ വിലയായ കിലോഗ്രാമിന് 8.30 രൂപയ്ക്ക് അരി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും ഒരു മണി അരി പോലും അധികമായി നല്‍കാന്‍ കേന്ദ്രം തയാറായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.സംസ്ഥാനത്ത് നല്‍കുന്ന അരി മുഴുവന്‍ തങ്ങളുടെതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

ഇതില്‍ ഒരു മണിപോലും പിണറായി വിജയന്റെതായി ഇല്ല. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുപോലെ എപ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇതു പറയുന്നില്ല. ജനങ്ങളുടെ അവകാശാമായതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പറയാതിരിക്കുന്നത്. ഈ അവസരത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് താന്‍ അഭ്യര്‍ഥിക്കുകയാണ്; ഇത് ദിവസവും പറയണം എന്നതാണ്. കേരളത്തില്‍ നടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനവും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണമായ പണത്തിലും സഹകരണത്തിലുമാണ്. കേന്ദ്രം ഒരുതരത്തിലും കേരളത്തെ അവഗണിക്കുന്നില്ലെന്നും കുര്യന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *