തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ ഉത്സവത്തിന് ഇന്ന് തുടക്കം

0
THRUKKAKKARA

കൊച്ചി: തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ തിരുവോണ ഉത്സവം ഇന്ന് ആരംഭിക്കും. ഉത്സവദിവസങ്ങളിൽ വിവിധ കലാപരിപാടികൾ നടക്കും. ഉത്സവാഘോഷങ്ങൾ വൈകീട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ചൂർ രമാദേവിക്ക് തൃക്കാക്കരയപ്പൻ പുരസ്കാരവും കലാമണ്ഡലം ശ്രീകുമാറിന് തെക്കുംതേവർ പുരസ്കാരവും സമ്മാനിക്കും.നാളെ ( ബുധൻ) രാത്രി എട്ടിന് പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. സെപ്റ്റംബർ മൂന്നിന് രാവിലെ 8.30ന് ശ്രീബലി, നാലിന് രാവിലെ 8.30 മുതൽ കാഴ്ചസമർപ്പണം, പകൽ 11 മുതൽ ഉത്രാടസദ്യ, മൂന്നുമുതൽ പകൽപ്പൂരം എന്നിവ നടക്കും.​സെപ്റ്റംബർ അഞ്ചിന് തിരുവോണദിനത്തിൽ രാവിലെ 8.30ന് മഹാബലിയെ എതിരേൽപ്പ്. തുടർന്ന് 10.30 മുതൽ തിരുവോണസദ്യ ആരംഭിക്കും. വൈകിട്ട് 4.30ന് കൊടിയിറക്കൽ, ആറുമുതൽ ആറാട്ടെഴുന്നള്ളിപ്പും രാത്രി 11ന് ആറാട്ടെഴുന്നള്ളിപ്പ് എതിരേൽപ്പും ആകാശവിസ്മയക്കാഴ്ചകളും ഉണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *