ഹണി ഭാസ്കരനെതിരായ കമന്‍റുകളില്‍ കേസ്

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് പോസ്റ്റിട്ടവര്‍ക്കെതിരെ എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നല്‍കിയ പരാതിയില്‍ കേസ്. 9 പേര്‍ക്കെതിരെയാണ് പരാതി ഫയല്‍ ചെയ്തത്. ഇതിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നത് ചൂണ്ടിക്കാട്ടി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
സ്ത്രീകള്‍ക്ക് നേരെ സൈബര്‍ ഇടങ്ങളിലെ വെര്‍ബല്‍ റേപ്പിനും ഭീഷണികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മുമ്പില്‍ മുട്ട് മടക്കിച്ചു നിശബ്ദരാക്കാമെന്ന് കരുതുന്നവര്‍ക്കുള്ള പൊതിച്ചോറ് തയ്യാറായിട്ടുണ്ടെന്നാണ് ഹണി കുറിച്ചത്
പെര്‍വേര്‍ട്ടുകള്‍ക്ക് ഒപ്പമല്ല, സോഷ്യല്‍ മീഡിയയില്‍ ഏത് തരത്തിലുമുള്ള അക്രമവും നേരിടുന്ന സ്ത്രീകള്‍ക്ക് ഒപ്പം കൂടി തന്നെയാണ് സ്റ്റേറ്റും നിയമ സംവിധാനങ്ങളും എന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയാണ് അതിവേഗം നടത്തിയ ഈ മാതൃകാപരമായ നിയമ നടപടിയെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് ഹണി ഭാസ്‌കരന് സോഷ്യല്‍ മീഡിയ ആക്രമണം നേരിടേണ്ടി വന്നത്.