കർണപുടം തകർന്ന സംഭവം:വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട്സമർപ്പിച്ചു

കാസർകോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർത്ത സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥിയുടെയും ഹെഡ്മാസ്റ്റർ എം അശോകന്റെയും മൊഴി ഡിഡിഇ ടി വി മധുസൂദനൻ ഇന്ന് രേഖപ്പെടുത്തിയിരുന്നു.ഇന്നലെയാണ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകൻ എം അശോകൻ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നത്. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. പ്രശ്നമൊന്നും ഇല്ലെന്നും കുട്ടി ഒതുങ്ങി നിൽക്കാത്തതിനാലാണ് അടിച്ചതെന്നുമാണ് അധ്യാപകൻ്റെ വിശദീകരണം.