ഭീഷണിക്ക് വഴങ്ങി ഹൈവേ ഉദ്യോഗസ്ഥരും കരാർ കമ്പിനി ജീവനക്കാരും.  

0
Screenshot 20250817 122313 Video Player

 

കരുനാഗപ്പള്ളി : ദേശീയപാതയിൽ സ്വകാര്യ വസ്ത്ര വിൽപ്പന സ്ഥാപനത്തിലേക്ക് അശാസ്ത്രീയമായി നൽകിയ വഴി ശനിയാഴ്ച രാത്രി 10 മണിക്ക് ദേശീയപാത നിർമ്മാണ കരാർ കമ്പിനി ജീവനക്കാർ അടക്കുകയുണ്ടായി തുടർന്ന് വസ്ത്ര വിൽപ്പന സ്ഥാപനത്തിലെ തൊഴിലാളികൾ കയറും മറ്റും ഉപയോഗിച്ച് പരിക്കേഡ് മറിച്ചിടാനും നീക്കിമാറ്റുവാനും ശ്രമിച്ചു എന്നാൽ ശ്രമം പരാജയപ്പെട്ടു. പിന്നീട് ഒരു രാഷ്ട്രീയ നേതാവിന്റെ സ്വന്നിധ്യത്താൽ കരാർ കമ്പനി ജീവനക്കാരനോട് ഭീഷണിയും കയ്യേറ്റം ചെയ്യാനുള്ള ശ്രമവും ആയിരുന്നു.

ആദ്യം കരാർ കമ്പനി ജീവനക്കാർ ചെറുത്തുനിന്നെങ്കിലും രാത്രി 10 : 45 നു വസ്ത്ര വിൽപ്പന സ്ഥാപനത്തിലെ തൊഴിലാളികളുടെയും രാഷ്ട്രീയ നേതാവിന്റെയും ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു. ബാരിക്കേഡ് സ്ലാബ് നീക്കി വഴിയടച്ച അതേ ക്രയിൻ ഉപയോഗിച്ച് തന്നെ മുൻപുള്ളതിനേക്കാൾ വലിയ വഴി ഉണ്ടാക്കി കൊടുക്കേണ്ട അവസ്ഥയായി. ജില്ലാ ഭരണകൂടത്തിനും ദേശീയപാത ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മുകളിലാണ് കരുനാഗപ്പള്ളിയിലെ ഈ വസ്ത്ര വിൽപ്പന സ്ഥാപനത്തിലെ ജീവനക്കാരെന്നു അവർ ഒന്നുകൂടി തെളിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *