വാശി മന്ദിരസമിതിയിൽ ഡോക്ടർ. കെ. കെ. ദാമോദരൻ അനുസ്മരണം

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി, മുംബൈയുടെ സ്ഥാപകനും ഒരു വ്യാഴവട്ടക്കാലം അതിന്റെ പ്രസിഡന്റും പ്രശസ്ത ആണവശാസ്ത്രജ്ഞനുമായിരുന്ന ഡോക്ടർ. കെ. കെ. ദാമോദരന്റെ പതിനൊന്നാം ചരമവാർഷികം ഓഗസ്റ്റ് 17 ഞായറാഴ്ച വൈകിട്ട് 5 ന് വാശി ഗുരുസെന്ററിൽ നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. സമിതി മുൻ ജനറൽ സെക്രട്ടറി എൻ.എസ്. സലിംകുമാർ അനുസ്മരണ പ്രഭാഷണം ചെയ്യും.