നിലമ്പൂര്‍-ഷൊര്‍ണൂര്‍ : മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്. ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെമു സര്‍വീസ് വേണമെന്ന ആവശ്യം രാജീവ് ചന്ദ്രശേഖര്‍ മന്ത്രി അശ്വിനി വൈഷ്ണവിന് മുന്‍പില്‍ അവതരിപ്പിച്ചത്. വിഷയത്തില്‍ ഇടപെട്ടതില്‍ രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ചു.