വാര്‍ഷിക പൊതുയോഗവും പതിനാലാം ‘മലയാളോത്സവം’ ഉദ്ഘാടനവും

0
malayalam

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 15 (വെള്ളിയാഴ്ച്ച)  ഉച്ചക്ക് 2 മണി മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടക്കും . കൊളാബ മുതല്‍ റായ്ഗഡ്, ഖോപ്പോളി, പാല്‍ഘര്‍ എന്നീ പ്രദേശങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന 11 മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് റീന സന്തോഷ് സെക്രട്ടറി രാജൻ നായർ എന്നിവർ അറിയിച്ചു.
അനുശോചന പ്രമേയം, കഴിഞ്ഞ വാര്‍ഷിക സമ്മേളനത്തിന്‍റെ മിനിട്സ് വായിച്ച് അംഗീകാരം നേടുക, പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ച് അംഗീകാരം നേടുക, വരവ് ചെലവു കണക്കുകള്‍ അവതരിപ്പിച്ച് അംഗീകാരം നേടുക, വര്‍ത്തമാന സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളെ അവലോകനം ചെയ്തുകൊണ്ടുള്ള പ്രമേയാവതരണം, ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുക, പുതിയ കേന്ദ്ര പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യപരിപാടികള്‍ ഈ സമ്മേളനത്തില്‍ നടക്കും.

കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി മുംബൈ മലയാളികളുടെ സര്‍ഗ്ഗോത്സവമായി മാറിയ മലയാളോത്സവത്തിന്റെ പതിനാലാം പതിപ്പിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 15ന്   വൈകുന്നേരം 5 മണിക്ക് സാഹിത്യകാരന്‍ ജി. വിശ്വനാഥന്‍ നിര്‍വ്വഹിക്കും. ചെമ്പൂർ ആദർശവിദ്യാലയമാണ് വേദി

Spread the love

Leave a Reply

Your email address will not be published. Required fields are marked *