വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

മുംബൈ : 2025 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ്റെ വാർഷിക ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകൾക്ക് (SSC, HSC, B.Sc., B.Com & MCA) വിദ്യാർത്ഥി/ രക്ഷിതാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു . അപേക്ഷകൾ ഓഗസ്റ്റ് 15-ന് മുൻപ് ലഭിക്കണം .
മാർക്ക് ഷീറ്റിൻ്റെ കോപ്പിക്കൊപ്പം NWA അംഗത്തിൻ്റെ പേര്, അംഗത്വ നമ്പർ, ഫോൺ നമ്പർ എന്നിവ വ്യക്തമായി അപേക്ഷയോടൊപ്പം രേഖപ്പെടുത്തി, വിദ്യാർത്ഥിയുമായുള്ള അംഗത്തിൻ്റെ ബന്ധം വ്യക്തമാക്കുന്ന ഒരു കത്തും ചേർക്കേണ്ടതാണ്.
വാട്സ്ആപ്പ് വഴിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നന്നതല്ല. ഹാർഡ് കോപ്പി ആയി ഓഫീസിൽ കൈമാറുകയോ അല്ലെങ്കിൽ nwa.nair@gmail.com എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണമെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിയിച്ചു.