രാജ്യത്ത് നിലവിലുള്ളത് കാലഹരണപ്പെട്ട വിമാന സര്‍വീസ് : കെ.രാധാകൃഷ്ണൻ

“വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ ഭൂരിഭാഗവും ദലിത്, സ്ത്രീ, മുസ്‌ലീം ന്യൂനപക്ഷങ്ങൾ “
തിരുവനന്തപുരം: കാലഹരണപ്പെട്ട വിമാന സര്‍വീസ് സംവിധാനമാണ് രാജ്യത്ത് തുടരുന്നതെന്ന് കെ രാധാകൃഷ്‌ണന്‍ എംപി. അതിന് ഉദാഹരണമാണ് ഇന്നലെ നേരിട്ട് അനുഭവിച്ചറിഞ്ഞതെന്നും അദ്ദേഹം. തിരുവനന്തപുരത്ത് നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം.
മറ്റ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ.രാധാകൃഷ്‌ണന്‍, റോബര്‍ട്ട് ബ്രൂസ് എന്നിവര്‍ തനിക്കൊപ്പമുണ്ടായിരുന്നു. വിമാന സര്‍വീസ് സംവിധാനങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള കാലം കഴിഞ്ഞൂവെന്നും എംപി കെ.രാധാകൃഷ്‌ണന്‍ പറഞ്ഞു. ഇന്ത്യ പോലുള്ള മഹാരാജ്യത്ത് ലക്ഷക്കണക്കിന് പേരാണ് ഒരു ദിവസം വിമാന സര്‍വീസിനെ ആശ്രയിക്കുന്നത്. നിരുത്തരവാദിത്തപരമായ സമീപനമാണ് രാജ്യത്തെ വിമാന സര്‍വീസുകളെ തകിടം മറിക്കുന്ന സംവിധാനത്തിനുള്ളതെന്നും രാധാകൃഷ്‌ണൻ പറഞ്ഞു.പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണവും ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ കഴിയും. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലയില്‍ ഉണ്ടായിരുന്ന സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്‌കരണത്തിലേക്ക് വഴി തിരിഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധവും വിമാനം വഴി തിരിച്ച് വിടലുമായി യാതൊരു ബന്ധവുമില്ല. രണ്ടും രണ്ട് സംഭവങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ ഭൂരിഭാഗവും ദലിത്, സ്ത്രീ, മുസ്‌ലീം ന്യൂനപക്ഷങ്ങളാണെന്നും കെ രാധാകൃഷ്‌ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പട്ടികയെ അട്ടിമറിക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടു നിൽക്കുന്ന അപൂര്‍വ്വവും ആശങ്കാജനകവുമായ സംഭവമാണുണ്ടായത്. ഇതിനെതിരെ ജനങ്ങളാകെ രംഗത്ത് വരണം.