” സീറ്റിൽ നിന്നും വിദ്യാർത്ഥികളെ എഴുന്നേൽപ്പിക്കരുത്, ബസ് കൺസഷൻ അവരുടെ അവകാശം” : മന്ത്രി വി. ശിവൻകുട്ടി”

0
studets in bus

തിരുവനന്തപുരം : സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മോശമായി പെരുമാറിയാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികളെ രണ്ടാം തരം പൗരൻമാരായി കാണരുത്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണമെന്നും കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. കുട്ടികൾക്കുള്ള കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. അനുകമ്പയുടെ പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാർ എടുക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കെതിരെ മോശമായി പെരുമാറുന്നെന്ന് പരാതി കിട്ടിക്കഴിഞ്ഞാൽ കർശനമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *