വീണ്ടും ഛത്തീസ്ഗഡിൽ പാസ്റ്റർമാർക്കെതിരെ ബജ്രംഗ്ദൾആക്രമണം

0
BAJARAM

ഛത്തീസ്ഗഡ് :റായ്പൂരിലെ കുക്കൂർബെഡായിൽപ്രാർഥനയ്‌ക്കെത്തിയവരെ ബജ്റംഗ്ദള്‍ പ്രവർത്തകർ മര്‍ദിച്ചെന്ന് സ്ഥലത്തെ പാസ്റ്റര്‍മാർ . ഛത്തീസ്ഗഢിൽ ഇത്തരം സംഭവങ്ങൾ പതിവായിയിരിക്കയാണെന്നും അവർ പറയുന്നു .
ഒരു വിശ്വാസിയുടെ വീട്ടിൽ ഇന്ന് പ്രാർഥന നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബജ്റംഗ്ദള്‍ പ്രവർത്തകരും ചില ഹൈന്ദവ സംഘടനകളുടെ പ്രവർത്തകരും സ്ഥലത്തേക്ക് കൂട്ടമായി എത്തിയത്. പ്രാർഥനാ യോഗത്തിന്റെ രൂപത്തിൽ മതപരിവർത്തനം നടത്തുന്നു എന്നായിരുന്നു ആരോപണം. പിന്നീട് ഇവർ ജയ്‌ശ്രീറാം വിളിക്കുകയും ഹനുമാൻ ചാലിസാ മന്ത്രം മുഴക്കുകയും ചെയ്തു. ഏറെ നേരം ഈ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പാസ്റ്റർക്കും സംഘർഷത്തിൽ മർദ്ദനമേറ്റു. പിന്നീട് സ്ഥലത്ത് പോലീസെത്തിയെങ്കിലും ബജ്റംഗ്ദള്‍ പ്രവർത്തകർ ബഹളം തുടരുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സേനയെ പൊലീസ് ഈ സ്ഥലത്ത് വിന്യസിപ്പിച്ചു .

ഛത്തീസ്ഗഢിലെ വിവിധ ജില്ലകളിൽ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ പതിവായിരിക്കയാണെന്നാണ് പാസ്റ്റർമാർ പറയുന്നത്. പ്രാർഥന നടത്തുന്ന വീടുകളിലും പള്ളികളിലും ബജ്റംഗ്ദള്‍ പ്രവർത്തകർ ആക്രമണം നടത്തുന്നു.. എന്നാൽ ഇവർക്കെതിരെ കേസെടുക്കുന്നതിന് പകരം തങ്ങൾക്കെതിരെ മതപരിവർത്തനം ആരോപിച്ച് കേസെടുക്കുകയാണെന്നും പാസ്റ്റർമാർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *