ഫോണുമായി പരീക്ഷ ഹാളിൽ; 41 പ്ലസ്ടു വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി
പശ്ചിമ ബംഗാൾ: 12-ാം ക്ലാസ് പൊതുപരീക്ഷാഹാളിലേക്ക് മൊബൈലുമായി എത്തിയ 41 വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്.പശ്ചിമ ബംഗാളിൽ ആണ് സംഭവം.പശ്ചിമ ബംഗാള്‍ ഹയര്‍ സെക്കൻഡറി കൗണ്‍സില്‍ അധ്യക്ഷന്‍ ചിരണ്‍ജിപ് ഭട്ടാചാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 29ന് രണ്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും ബാക്കിയുള്ള 39 വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്നും അയോഗ്യരാക്കിയെന്നും അദ്ദേഹം വക്തമാക്കി.
വിദ്യാര്‍ത്ഥികളെ സഹായിച്ച നാല് അനധ്യാപകര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഭ്രാത്യ ബസു അടിച്ചിട്ടുണ്ട്.സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ബസു വ്യക്തമാക്കി.
സംസ്ഥാനത്തെ പരീക്ഷനടത്തിപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണമുന്നയിച്ച് പ്രതിപക്ഷം വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട സംഭവത്തെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം ശ്രമങ്ങള്‍ തടയുന്നതിന് പോലീസും ഭരണകൂടവും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി സംസ്ഥാന ഹയര്‍ സെക്കൻഡറി കൗണ്‍സില്‍ അധ്യക്ഷന്‍ ഭട്ടാചാര്യയും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ ഭാവിയില്ലാതാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അവര്‍ കുറ്റമറ്റ രീതിയില്‍ ഭാവിയില്‍ പരീക്ഷയെഴുതണമെന്നും അദ്ദേഹം പറഞ്ഞു.