മലയാളം മിഷൻ – മുംബൈ ചാപ്റ്റർ പ്രവേശനോത്സവം ,നാളെ

മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ പന്ത്രണ്ടു മേഖലകളില്‍ വിവിധ പ്രദേശങ്ങളിലായി നാളെ (ഞായർ)പ്രവേശനോത്സവം അഘോഷിക്കുന്നു.
നാസിക്ക് മേഖലയില്‍ പാഥര്‍ഡി ഫാട്ടയിലും ബാന്ദ്ര-ദഹിസര്‍ മേഖലയില്‍ മലാഡ് വെസ്റ്റിലും, കല്യാണ്‍- ബദലാപൂര്‍ മേഖലയില്‍ അംബര്‍നാഥ് വെസ്റ്റിലും, താനെ മേഖലയില്‍ വര്‍ത്തക്നഗറിലും എല്ലാ പഠനകേന്ദ്രങ്ങളും ഒത്തുചേര്‍ന്നാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവം നടത്തുന്നത്.
നല്ലസോപാര – ബോയ്സര്‍ മേഖലയില്‍ ബോയ്സര്‍, മീര- വസായ് മേഖലയില്‍ വസായ് ഈസ്റ്റ്, മീരാ റോഡ്, മുംബ്ര-കല്യാണ്‍ മേഖലയില്‍ ഡോംബിവലി, താക്കുര്‍ളി, കല്യാണ്‍ ഈസ്റ്റ്, മാന്‍ഖുര്‍ദ്–കൊളാബ മേഖലയില്‍ ചെമ്പൂര്‍, അണുശക്തി നഗര്‍, ഖാര്‍ഘര്‍-ഐരോളി മേഖലയില്‍ വാഷി, കൊപര്‍ഖൈര്‍ണെ, ഐരോളി, സീവുഡ്, നെരൂള്‍, മഹാഡ്-കാമോട്ടെ മേഖലയില്‍ മഹാഡ്, പനവേല്‍, പവായ്-സാക്കിനാക്ക-ഈസ്റ്റേണ്‍ മേഖലയില്‍ സാക്കിനാക്ക, ഭാണ്ടൂപ് വെസ്റ്റ്, കൊങ്കണ്‍ മേഖലയില്‍ പെന്‍, രത്നഗിരി എന്നിവിടങ്ങളിലാണ് പ്രവേശനോത്സവം ആഘോഷിക്കുന്നത്.
മലയാളം മിഷന്‍റെ അവതരണഗാനം ആലപിച്ചു കൊണ്ടായിരിക്കും എല്ലാ കേന്ദ്രങ്ങളിലും പരിപാടികള്‍ തുടങ്ങുന്നത്. ജയശ്രീ രാജേഷ് രചിച്ച് കളത്തൂര്‍ വിനയന്‍ ഈണം നല്‍കി മുംബൈ ചാപ്റ്ററിലെ വിദ്യാര്‍ഥികള്‍ ആലപിച്ച ഈ വര്‍ഷത്തെ പ്രവേശനോത്സവഗാനവും പഠിതാക്കളും അദ്ധ്യാപകരും അവതരിപ്പിക്കുന്ന വര്‍ണ്ണശബളമായ കലാപരിപാടികളും പ്രവേശനോത്സവം ആകര്‍ഷകമാക്കുമെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി, രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.