വെറ്ററിനറി സർവകലാശാലയ്ക്ക് പുതിയ വിസി: ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചുകൊണ്ട് ഉത്തരവായി

0

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ചാൻസലറുടെ ഉത്തരവായി. വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ. പി.സി. ശശീന്ദ്രനാണ് വിസിയുടെ ചുമതല നൽകിയിരിക്കുന്നത്.

വയനാട് വെറ്ററിനറി ക്യാംപസിൽ എസ്എഫ്ഐ നേതാക്കളുടെ ക്രൂര മർദനത്തിനിരയായി രണ്ടാം വർഷ ബിരുദ വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ (20) ആത്മഹത്യ ചെയ്ത സംഭവത്തിൽ വിസിക്ക് പിഴവു സംഭവിച്ചെന്നു കാട്ടി പ്രഫ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ വിസിയെ നിയമിച്ചത്. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *