ബോംബെ കേരളീയ സമാജം- സംസ്കൃതോത്സവം ഓഗസ്റ്റ് 9ന്

0
samskrutham

മുംബൈ: ‘അന്താരാഷ്ട്ര സംസ്‌കൃത ദിനം’ പ്രമാണിച്ച് ബോംബെ കേരളീയ സമാജം ‘സംസ്‌കൃതോത്സവം’ സംഘടിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ ആഗസ്റ്റ് 9 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ നടക്കുന്ന പരിപാടിയിൽ പ്രഭാഷണം, അക്ഷരശ്ലോകം, ഗീതാപാരായണം എന്നിവ ഉണ്ടായിരിക്കും. മുംബൈയിലെ പ്രശസ്ത സംസ്കൃത പണ്ഡിതരായ നാരായണൻ കുട്ടി വാര്യർ, ഡോ: സുരേന്ദ്രൻ നമ്പ്യാർ, ഡോ: എ.എസ്. പ്രസാദ് എന്നിവർ സംബന്ധിക്കും. മുംബൈ ചിന്മയ മിഷൻ അംഗങ്ങളാണ് ഗീതാപാരായണം നടത്തുന്നത്. സംസ്കൃത ഭാഷയുടെ പ്രചാരണവും പരിപോഷണവുമാണ് ഈ പരിപാടിയുടെ ഉദ്ദേശമെന്ന് സംഘാടകർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *