എട്ടാംക്ലാസ് വിദ്യാര്‍ത്ഥിആത്മഹത്യചെയ്തത് പരീക്ഷയിൽ മാർക്ക് കുറഞ്ഞതുകാരണം

കണ്ണൂർ : പിലാത്തറയിൽ ഇന്നലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തത് പരീക്ഷയിൽ മാർക്ക് കുറഞ്ഞതുകാരണം .
പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജ് വീട്ടിലെ കിടപ്പുമുറിയുടെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചത് ഇന്നലെ വൈകുന്നേരമാണ് .മാര്‍ക്ക് കുറഞ്ഞതിന് സ്‌ക്കൂളില്‍ നിന്ന് അധ്യാപിക വഴക്കുപറയുമോ എന്ന പേടി കുട്ടിക്ക് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വാരിയമ്പത്ത് വീട്ടില്‍ വിജിന-രാജേഷ് ദമ്പതികളുടെ മകനാണ് അജുല്‍രാജ്(13).ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു. വൈകുന്നേരം 5.45 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുല്‍രാജിനെ ജനൽകമ്പിയിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും അതിനു മുന്നേ മരണപ്പെട്ടിരുന്നു.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും.