കല്യാണിൽ V.S.അച്യുതാനന്ദൻ അനുസ്മരണം നടന്നു.

മുംബൈ: മുൻകേരള മുഖ്യമന്ത്രി .V.S.അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് കല്ല്യണിലെ പുരോഗമന കലാസാംസ്കാരികസംഘടനയായ ‘ജനശക്തി ആർട്ട്സ് വെൽഫെയർ സൊസൈറ്റി ‘അനുസ്മരണയോഗംചേർന്നു.
പ്രസിഡന്റ് G.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ CPI(M)ദക്ഷിണ താനെ താലൂക്ക് സെക്രട്ടറി പി.കെ.ലാലി, CPI(M) മുംബൈ ജില്ലാകമ്മറ്റി അംഗം K.K.പ്രകാശൻ,CPI താലൂക്ക് കമ്മറ്റിഅംഗം സുബ്രമണ്യൻ, P.R.മധു A,.രാധാകൃഷ്ണൻ,ശ്രീധരൻ നമ്പ്യാർ,ശ്രധരൻ ഷഹാഡ്,P.S.മേനോൻ തുടങ്ങിയവർ V.Sഅച്യുതാനന്ദനെ അനുസ്മരിച്ചുകൊണ്ടു സംസാരിച്ചു.
സെക്രട്ടറി രാഘവൻ നന്ദി പറഞ്ഞു .