കനാലിലേയ്ക്ക് കാർ മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ സരയു കനാലിലേയ്ക്ക് കാർ മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. നാലു പേർക്ക് ഗുരുതര പരിക്കേറ്റെന്നും വിവിധ വൃത്തങ്ങൾ അറിയിച്ചു. സിഹാഗാവിൽ നിന്ന് ഖാർഗുപൂരിലെ പൃഥ്വിനാഥ് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടതെന്ന് ഇതിയാതോക്ക് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കൃഷ്‌ണഗോപാൽ റായ് പറഞ്ഞു.ഡ്രൈവർ ഉൾപ്പെടെ 15 പേരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളത്തിൽ മുങ്ങിപ്പോയ വാഹനത്തിൽ നിന്നാണ് 11 പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന നാല് പേരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.