മാറ്റിവച്ച PSCപരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമീഷന്‍ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) (കാറ്റഗറി നമ്പര്‍ 732/2024) തസ്തികയുടെ ജൂലൈ 22ല്‍ നിന്നും മാറ്റി വച്ച പരീക്ഷ ആഗസ്ത് 16 നും വിവിധ വകുപ്പുകളില്‍ രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്ട്സ്മാന്‍ (സിവില്‍) (കാറ്റഗറി നമ്പര്‍ 08/2024), ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍) (കാറ്റഗറി നമ്പര്‍ 293/2024), ട്രേസര്‍ (കാറ്റഗറി നമ്പര്‍ 736/2024) തസ്തികയുടെ ജൂലൈ 23 ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആഗസ്ത് 25നും നടത്തും. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.
അതേസമയം വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 602/2024, 738/2024) തസ്തികയിലേക്ക് നടത്തുന്ന ഒഎംആര്‍ പരീക്ഷ ആഗസ്ത് 4 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടക്കും.കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍ 527/2024) തസ്തികയിലേക്ക് ആഗസ്ത് 9 ന് ഉച്ചയ്ക്കുശേഷം 1.30 മുതല്‍ 3.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും.
കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 126/2024) തസ്തികയിലേക്ക് ആഗസ്ത് 11 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കണം.