അൻസിലിനെ മരണം : പെണ്‍സുഹൃത്ത് വിഷം കൊടുത്തു കൊന്നത്

0
ansil 1

എറണാകുളം: കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷം കൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചു വരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലൻസില്‍ വെച്ച്‌ അൻസില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു.
സുഹൃത്ത് ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ 30കാരിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അദീന, അൻസിലിന് പാരക്വിറ്റ് കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ഷാരോണിന് ഗ്രീഷ്മ നല്‍കിയ അതേ കളനാശിനിയാണ് അൻസിലിനെ കൊല്ലാൻ പെൻസുഹൃത്ത് ഉപയോഗിച്ചത് .ചേലാടുള്ള കടയില്‍ നിന്നാണ് കളനാശിനി വാങ്ങിയത്.

‘വിഷം കഴിച്ച്‌ കിടപ്പുണ്ട് എടുത്തോണ്ട് പോയ്‌ക്കോ’ എന്നായിരുന്നു അദീനയുടെ വാക്കുകള്‍. പിന്നീട് അന്‍സില്‍ അവശ നിലയില്‍ കിടക്കുന്ന ദൃശ്യം വിഡിയോ കോളില്‍ വിളിച്ചു കാണിച്ചതായും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

അന്‍സിലിന്റെ ഉമ്മയുടെ സഹോദരന്റെ മകന്‍ യുവതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് യുവാവിനെ അവശ നിലയില്‍ കണ്ടത്. വീടിന്റെ മുന്‍വശത്ത് വരാന്തയിലായിരുന്നു അന്‍സില്‍ കിടന്നത്. വിഷ കുപ്പി വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.യുവതിക്ക് മറ്റുള്ളവരുമായുള്ള സൗഹൃദം അന്‍സിലിന് ഇഷ്ടമായിരുന്നില്ല. തന്നെ ഒഴിവാക്കുകയാണെന്ന അന്‍സിലിന്റെ തോന്നലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അന്‍സിലിന് യുവതിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *